ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ജനങ്ങൾ അകലം പാലിച്ചു വീട്ടില്‍ ; നിയമം ലംഘിച്ച് കൂട്ടം കൂടി കേക്ക് മുറിച്ച് ആഘോഷിച്ച് പിണറായിയും സംഘവും; വിമര്‍ശനം ശക്തം
തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മാതൃക കാട്ടേണ്ട രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നത് നിയമലംഘനം. കോവിഡ് അതിവ്യാപനത്തില്‍ സംസ്ഥാനം പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്തു ഇടതുപക്ഷ…
തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മാതൃക കാട്ടേണ്ട രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നത് നിയമലംഘനം. കോവിഡ് അതിവ്യാപനത്തില്‍ സംസ്ഥാനം പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്തു ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയാഘോഷം കേക്ക് മുറിച്ചു ആഘോഷിച്ചത് സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനത്തിന് ഇടയാക്കുന്നു.
പിണറായി വിജയന്‍ അടക്കം നിരവധി എല്‍ഡിഎഫ് നേതാക്കള്‍ കൂട്ടം കൂടി നിന്നു കേക്ക് മുറിക്കുന്ന ചിത്രമാണ് സിപിഎം പുറത്തുവിട്ടിരിക്കുന്നത്. സത്യപ്രതിജ്ഞ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ ഇരിക്കെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തന്നെ നടത്തുമെന്ന് കഴിഞ്ഞ ദിവസം പിണറായി ആവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേക്ക് മുറി വിവാദവും. ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി രാഷ്ട്രീയ-സമൂഹിക കൂടിച്ചേരലുകള്‍ അടക്കം നിരോധിച്ച് കലക്റ്റര്‍ ഉത്തരവിറക്കിയിരുന്നു. ജനങ്ങള്‍ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്ബോള്‍ പുറത്ത് നേതാക്കള്‍ ആഘോഷിക്കുകയാണെന്നടതക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.