കേരളത്തിലെ ഡെൽറ്റ പ്ലസ് വകഭേദം; അതിർത്തിയിൽ പരിശോധന ശക്തമാക്കി കർണാടക" നാളെ മുതൽ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം കർണ്ണാടകയിലേക്ക് പ്രവേശനം

കാസർകോഡ്: കേരളത്തിൽ കൊറോണ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ അതിർത്തിയിൽ വീണ്ടും പരിശോധന ശക്തമാക്കി കർണ്ണാടക. ഇന്നു മുതൽ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു. നാളെ…

By :  Editor
Update: 2021-06-29 01:40 GMT

കാസർകോഡ്: കേരളത്തിൽ കൊറോണ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ അതിർത്തിയിൽ വീണ്ടും പരിശോധന ശക്തമാക്കി കർണ്ണാടക. ഇന്നു മുതൽ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു. നാളെ മുതൽ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാവും കർണ്ണാടകയിലേക്ക് പ്രവേശനം അനുവദിക്കുക.

കേരളത്തിൽ അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്ലസ് വൈറസ് കണ്ടെത്തുകയും ആകെ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കർണ്ണാടക സർക്കാർ തീരുമാനിച്ചത്. നാളെ മുതൽ 72 മണിക്കൂറിന് മുൻപ് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധന ഫലം കൈവശമുണ്ടാവണമെന്നാണ് നിർദ്ദേശം. ഇതിന്റെ ഭാഗമായാണ് ഇന്നു മുതൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയത്.

സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവർക്കായി തലപ്പാടി ചെക്ക് പോസ്റ്റിലുൾപ്പെടെ കർണ്ണാടക സർക്കാർ സൗജന്യ കൊറോണ പരിശോധന സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലെത്തുന്നവർക്ക് ആശുപത്രിയിലും സൗകര്യമൊരുക്കും.

Tags:    

Similar News