സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എ,ബി,സി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിലെ കടകള്‍ക്ക് രാത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15ന് മുകളിലുള്ള…
;തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എ,ബി,സി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിലെ കടകള്‍ക്ക് രാത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15ന് മുകളിലുള്ള 'ഡി' വിഭാഗത്തില്‍ പെട്ട പ്രദേശങ്ങള്‍ക്ക് നിയന്ത്രണം തുടരും.
ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഇടപാടുകാര്‍ക്ക് പ്രവേശനം അനുവദിച്ചു. അതേസമയം, ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ക്ഡൗണ്‍ തുടരും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും തുറക്കാം. ടിപിആര്‍ നിശ്ചയിക്കുന്ന മാനദണ്ഡത്തില്‍ മാറ്റമില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചിരിക്കുന്നത്.