ലോക്ക്‌ഡൗണില്‍ കട തുറക്കാനായില്ല; കടബാദ്ധ്യതയില്‍ മനംനൊന്ത് ബേക്കറി ഉടമ ജീവനൊടുക്കി

ഇടുക്കി: അടിമാലിയില്‍ ബേക്കറി ഉടമ ജീവനൊടുക്കി. ഇരുമ്ബുപാലം സ്വദേശി വിനോദ് ആണ് തൂങ്ങിമരിച്ചത്. 52 വയസായിരുന്നു. പുലര്‍ച്ചെയാണ് ഇയാളെ ബേക്കറിയുടെ ഉള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാദ്ധ്യതയാണ്…

;

By :  Editor
Update: 2021-07-19 00:45 GMT

ഇടുക്കി: അടിമാലിയില്‍ ബേക്കറി ഉടമ ജീവനൊടുക്കി. ഇരുമ്ബുപാലം സ്വദേശി വിനോദ് ആണ് തൂങ്ങിമരിച്ചത്. 52 വയസായിരുന്നു. പുലര്‍ച്ചെയാണ് ഇയാളെ ബേക്കറിയുടെ ഉള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാദ്ധ്യതയാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

രാവിലെ കട തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സൂചന. കച്ചവട ആവശ്യങ്ങള്‍ക്ക് വിനോദ് ചില സ്ഥാപനങ്ങളില്‍ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നും കൂടുംബാംഗങ്ങള്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു.

Tags:    

Similar News