മണപ്പുറം ഫിനാൻസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയംനിയന്ത്രിത സുരക്ഷഗേറ്റ് ജില്ലാ കളക്ടർ നാടിനു സമർപ്പിച്ചു

തൃശ്ശൂർ : മണപ്പുറം ഫിനാൻസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷ ഗേറ്റ് ജില്ലാ കളക്ടർ ഹരിത.വി.കുമാർ ഐ.എ.എസ് പൊതുജനങ്ങൾക്കായി സമർപ്പിച്ചു. മണപ്പുറം…

By :  Editor
Update: 2021-07-23 10:55 GMT

തൃശ്ശൂർ : മണപ്പുറം ഫിനാൻസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷ ഗേറ്റ് ജില്ലാ കളക്ടർ ഹരിത.വി.കുമാർ ഐ.എ.എസ് പൊതുജനങ്ങൾക്കായി സമർപ്പിച്ചു. മണപ്പുറം ഗ്രൂപ്പ്‌ കോ-പ്രൊമോട്ടറും, ലയൺസ്‌ ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറുമായ സുഷമ നന്ദകുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇതോടെ തൃശൂർ റെയിൽവേ സ്റ്റേഷനും ഇന്ത്യയിലെ തന്നെ സ്വയം നിയന്ത്രണ സുരക്ഷ ഗേറ്റ് ഉള്ള ചുരുക്കം റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം പിടിച്ചു. സ്വയം നിയന്ത്രിത ഗേറ്റ് സ്ഥാപിച്ചതോടെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർക്ക് യാത്രക്കാരുടെ അടുത്തെത്തിയുള്ള പരിശോധന പൂർണമായും ഒഴിവാക്കാൻ സാധിക്കും . സുരക്ഷ ഗേറ്റ് വഴി കടന്നു പോകുന്ന എല്ലാ യാത്രക്കാരുടേയും ഫോട്ടോ, ശരീര താപ നില, ആകെ ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ റെയിൽവേ അതോറിറ്റിക്കും, ആരോഗ്യ വകുപ്പിനും ലഭിക്കും. നിലവിലെ കൂട്ടം കൂടി നിന്നു പ്ലാറ്റഫോംമിലേക്ക് കയറുന്ന സാഹചര്യം മാറാനും ഈ അത്യാധുനിക സംവിധാനം വഴിയൊരുക്കും.

കോവിഡ് വ്യാപനം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ നാടിനു നന്മയേകുന്ന ഇത്തരം അത്യാധുനിക സൗകര്യങ്ങൾ പൊതു ഇടങ്ങളിലൊരുക്കുന്ന മണപ്പുറം ഫിനാൻസിന്റെ പ്രവർത്തനങ്ങളെ ജില്ലാ കളക്ടർ ഉദ്‌ഘാടനവേളയിൽ അനുമോദിച്ചു.

Tags:    

Similar News