ലോക്ഡൗണ്‍ ലംഘനത്തിന്‌ രമ്യ ഹരിദാസും ബല്‍റാമും ഉള്‍പ്പടെ ആറു പേര്‍ക്കെതിരേ കേസ്

പാലക്കാട്: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം,…

By :  Editor
Update: 2021-07-26 23:21 GMT

പാലക്കാട്: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം, കെ.പി.സി.സി. അംഗം പാളയം പ്രദീപ് എന്നിവരുള്‍പ്പെടെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. പാലക്കാട് കസബ പൊലീസാണ് യുവാവിന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. കയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത തന്നെ എം.പിയുടെ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ച് ആക്രമിച്ചെന്നും ബലം പ്രയോഗിച്ച് ഫോണ്‍ പിടിച്ചു വാങ്ങിയെന്നുമാണ് യുവാവ് പരാതിയില്‍ പറയുന്നത്.യുവാവ് ദേഹത്ത് തട്ടിയെന്ന തരത്തില്‍ രമ്യ ഹരിദാസ് എം.പി. ആരോപണമുന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കസബ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ് പറഞ്ഞത്.

Tags:    

Similar News