ഇത്ര മോശം ഭരണം നടത്തുന്ന സര്‍ക്കാരായിട്ടും അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല, പാര്‍ട്ടിതലത്തില്‍ കാര്യമായ മാറ്റം വേണം: കെ മുരളീധരന്‍

തിരുവനന്തപുരം: ഇത്ര മോശം ഭരണം നടത്തുന്ന സര്‍ക്കാരായിട്ടും അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിതലത്തില്‍ കാര്യമായ മാറ്റം വേണമെന്ന് കെ മുരളീധരന്‍. ഒരു സ്ഥാനത്തേക്കും തന്നെ പരിഗണിക്കേണ്ടെന്നനും…

By :  Editor
Update: 2018-06-02 03:20 GMT

തിരുവനന്തപുരം: ഇത്ര മോശം ഭരണം നടത്തുന്ന സര്‍ക്കാരായിട്ടും അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിതലത്തില്‍ കാര്യമായ മാറ്റം വേണമെന്ന് കെ മുരളീധരന്‍. ഒരു സ്ഥാനത്തേക്കും തന്നെ പരിഗണിക്കേണ്ടെന്നനും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സ്വന്തം മണ്ഡലം വിട്ട് എങ്ങോട്ടും ഇല്ലന്നും അദ്ദേഹം അറിയിച്ചു.

ചെങ്ങന്നൂര്‍ പരാജയം ഗൗരവമേറിയതാണെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റം വേണം. ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. താഴെത്തട്ടില്‍ നിന്നാണ് പുനഃസംഘടന വേണ്ടത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ഗ്രൂപ്പ് നേതൃത്വം സംരക്ഷിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

Tags:    

Similar News