ഇ ബുൾ ജെറ്റ് വിവാദം: സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകൾ പോലീസ് പരിശോധിക്കും
ഇ ബുൾ ജെറ്റ് വിവാദത്തിൽ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകൾ പരിശോധിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ ഇളങ്കോ. പരസ്യമായി അസഭ്യം പറയുന്നത് കുട്ടികളായാലും കർശന…
ഇ ബുൾ ജെറ്റ് വിവാദത്തിൽ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകൾ പരിശോധിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ ഇളങ്കോ. പരസ്യമായി അസഭ്യം പറയുന്നത് കുട്ടികളായാലും കർശന നടപടിയെടുക്കുമെന്ന് കമ്മീഷ്ണർ പറഞ്ഞു. ഇ ബുൾ ജെറ്റ് സഹേദരന്മാർക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് കണ്ണൂർ കമ്മീഷ്ണർ പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും കലാപാഹ്വാനത്തിനും എബിൻ ലിബിൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് മർദിച്ചെന്ന വ്ലോഗർമാരുടെ പരാതിയിൽ കഴമ്പില്ലെന്നും ഇവരുടെ പഴയ വിഡിയോ പരിശോധിച്ച് കുറ്റകൃത്യം നടന്ന സ്ഥലം കണ്ടെത്തുമെന്നും ആർ ഇളങ്കോ അറിയിച്ചു. പ്രതികൾക്കെതിരെ മറ്റെന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചു. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും ആർ ഇളങ്കോ വ്യക്തമാക്കി.