പ്രത്യൂഷയ്ക്ക് പിന്നാലെ സിദ്ധാര്‍ത്ഥും; ഓര്‍മയായത് ഒരേ സീരിയലിലെ പ്രധാന താരങ്ങള്‍

സിദ്ധാര്‍ത്ഥ് ശുക്ലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും ഹിന്ദി സിനിമാ സീരിയല്‍ ലോകവും. ഇന്ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥ് ശുക്ല(40)യുടെ മരണവാര്‍ത്ത പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം രാത്രി…

;

By :  Editor
Update: 2021-09-02 05:10 GMT

സിദ്ധാര്‍ത്ഥ് ശുക്ലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും ഹിന്ദി സിനിമാ സീരിയല്‍ ലോകവും. ഇന്ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥ് ശുക്ല(40)യുടെ മരണവാര്‍ത്ത പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന താരം പിന്നീട് ഉണര്‍ന്നില്ലെന്നും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബ് തന്നെ മരണം സംഭവിച്ചിരുന്നുവെന്നുമാണ് മുംബൈ കൂപ്പര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.

ബാലികാ വധു എന്ന സീരിയലാണ് താരത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചത്.ബാലികാ വധുവിലെ പ്രധാന നടനായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല. ഇതേ സീരിയലിലെ നായികയായിരുന്ന പ്രത്യൂഷാ ബാനര്‍ജി നേരത്തേ മരിച്ചിരുന്നു. ജനപ്രിയ സീരിയലിലെ നായകിയക്ക് പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനും അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയതിന്റെ നടക്കുത്തിലാണ് ആരാധകര്‍. ബാലിക വധുവില്‍ ആനന്ദി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച പ്രത്യുഷാ ബാനര്‍ജി 924)യെ 2016 ലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുര്‍ഗോണിലെ വസതിയില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഉടന്‍ തന്നെ നടിയെ കാമുകന്‍ രാഹുല്‍ രാജ് മുംബൈ കോകിലബെന്‍ അംബാനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടിയുടേത് ആത്മഹത്യയെന്നാണ് കരുതപ്പെടുന്നത്. അതേസമയം, വീട്ടില്‍ നിന്നും ആത്മഹത്യാകുറിപ്പ് ലഭിച്ചിരുന്നില്ല. കാമുകന്‍ രാഹുല്‍ രാജിന്റെ പീഡനം മൂലം മകള്‍ ആത്മഹത്യ ചെയ്തതാണെന്ന് നടിയുടെ മാതാപിതാക്കള്‍ പിന്നീട് കേസും നല്‍കിയിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്ബോഴുള്ള പ്രത്യൂഷയുടെ അപ്രതീക്ഷിത മരണം ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു.

Full View

വര്‍ഷങ്ങള്‍ക്ക് ശേഷം സീരിയലിലെ പ്രധാന നടനായ സിദ്ധാര്‍ത്ഥ് ശുക്ലയും അപ്രതീക്ഷിതമായി വിട പറഞ്ഞിരിക്കുകയാണ്. ബാലികാവധുവില്‍ ശിവ് രാജ് ശേഖര്‍ എന്ന കഥാപാത്രത്തെയാണ് സിദ്ധാര്‍ത്ഥ് ശുക്ല അവതരിപ്പിച്ചത്. സീരിയലില്‍ ഭാര്യഭര്‍ത്താക്കന്മാരുടെ വേഷമായിരുന്നു ഇരുവര്‍ക്കും. ബിഗ്ബോസ് സീസണ്‍ 13 വിജയിയായ സിദ്ധാര്‍ത്ഥ് പരിപാടിക്കിടയില്‍ പ്രത്യൂഷയെ കുറിച്ച്‌ വൈകാരികമായി സംസാരിച്ചിരുന്നു. സഹമത്സരാര്‍ത്ഥിയും കൂട്ടുകാരിയുമായ ഷഹനാസ് ഗില്ലിനോടായിരുന്നു പ്രത്യുഷയെ കുറിച്ച്‌ സിദ്ധാര്‍ത്ഥ് സംസാരിച്ചത്.

Tags:    

Similar News