അജ്മി ഫുഡ്‌സിനെതിരെ വ്യാജ പ്രചരണം. പരാതി നല്‍കി
അജ്മി ഫുഡ് പ്രൊഡക്ട്‌സ്’ ജോസഫ് മാഷ് കൈവെട്ടുകേസിലെ പ്രതിയുടേതാണെന്ന വ്യാജ പ്രചരണത്തിനെതിരെ കമ്പനിയുടമ പരാതി നല്‍കി. കേരളത്തില്‍ ‘നാര്‍കോട്ടിക് ജിഹാദ് ‘ ഉണ്ടെന്ന പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന്…
അജ്മി ഫുഡ് പ്രൊഡക്ട്‌സ്’ ജോസഫ് മാഷ് കൈവെട്ടുകേസിലെ പ്രതിയുടേതാണെന്ന വ്യാജ പ്രചരണത്തിനെതിരെ കമ്പനിയുടമ പരാതി നല്‍കി.
കേരളത്തില്‍ ‘നാര്‍കോട്ടിക് ജിഹാദ് ‘ ഉണ്ടെന്ന പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് പാലായില്‍ ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ സംഭവത്തെ ഉപയോഗിച്ചുകൊണ്ടാണ് അജ്മി ഫുഡ്‌സിനെതിരെ സംഘപരിവാര്‍ കെട്ടിച്ചമച്ച കഥ ഏറ്റെടുത്ത് തീവ്രസ്വഭാവമുള്ള ചിലയാളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നത്. മുസ്ലീം സംഘടനകളുടെ പ്രകടനത്തിന് അജ്മി അടക്കമുള്ള ചില സ്ഥാപനങ്ങളാണ് ആളുകളെ എത്തിച്ചത് എന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്.