ഓൺലൈൻ പഠനത്തിനായി 50 മൊബൈൽ ഫോണുകൾ നൽകി

ഗുരുവായൂർ: "ജന്മനാടിനൊപ്പം മണപ്പുറം" പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനസൗകര്യത്തിനായി അൻപത് മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് ഗുരുവായൂർ എം.എൽ.എ…

By :  Editor
Update: 2021-11-09 04:57 GMT

ഗുരുവായൂർ: "ജന്മനാടിനൊപ്പം മണപ്പുറം" പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനസൗകര്യത്തിനായി അൻപത് മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബറിന് കൈമാറി.
ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. സലാം സ്വാഗതവും ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അധ്യക്ഷതയും നിർവഹിച്ചു.

ഗുരുവായൂർ എം.എൽ.എ, എൻ.കെ.അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് പദ്ധതി വിശദ്ധീകരണവും മൊബൈൽ ഫോൺ സമർപ്പണവും നിർവഹിച്ചു. എം.എൽ.എ ഓഫീസിൽ നിന്നും പി.സജീവ് കൃതജ്ഞത അറിയിച്ച ചടങ്ങിൽ മണപ്പുറം എൻട്രൻസ് അക്കാദമിയിൽ നിന്നും ജിഷ്ണു പുല്ലാടൻ പങ്കെടുത്തു. മണപ്പുറം സാമൂഹിക പ്രതിബദ്ധത വിഭാഗം ചീഫ് മാനേജർ ശ്രീമതി. ശിൽപ ട്രീസ സെബാസ്റ്റ്യൻ , അഖില തോപ്പിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Tags:    

Similar News