ന്യൂനമർദ്ദം ശക്തിപ്രാപിക്കും; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,…

;

By :  Editor
Update: 2021-11-09 04:56 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാദ്ധ്യതയുണ്ട്. ചക്രവാതച്ചുഴി ന്യൂനമർദമായി ഇന്ന് മാറുമെന്നും ശക്തിപ്രാപിച്ച് വ്യാഴാഴ്ചയോടെ വടക്കൻ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു. ആലപ്പുഴ, കാസർകോട്, കണ്ണൂർ ജില്ലകളിൽ മഴയ്‌ക്ക് ശമനമുണ്ടാകുമെന്നും നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ മഴക്കെടുതി രൂക്ഷമാകുകയാണ്. ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിശക്തമായ മഴയിൽ ഇതിനോടകം നാല് മരണം ചെന്നൈയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags:    

Similar News