മണ്ഡലപൂജ നാളെ; ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന; ഘോഷയാത്ര വൈകിട്ട് സന്നിധാനത്തെത്തും

ശരണമന്ത്രങ്ങളുമായി മലകയറിയെത്തുന്ന അയ്യപ്പ ഭക്തർക്ക് ദർശന സുകൃതമായി ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ടോടെ…

By :  Editor
Update: 2021-12-25 01:39 GMT

ശരണമന്ത്രങ്ങളുമായി മലകയറിയെത്തുന്ന അയ്യപ്പ ഭക്തർക്ക് ദർശന സുകൃതമായി ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ടോടെ സന്നിധാനത്തെത്തും. മണ്ഡലകാല തീർത്ഥാടനത്തിന് സമാപ്തി കുറിച്ചു നാളെയാണ് മണ്ഡലപൂജ.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

73 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്ക അങ്കി ഇന്ന് ഉച്ചയ്‌ക്ക് 1.30ന് പമ്പയിൽ എത്തിച്ചേരുക. 3 മണി വരെ പമ്പാ ഗണപതികോവിലിൽ ദർശനത്തിനു വയ്‌ക്കും. പിന്നീട് പെട്ടിയിലാക്കി ചുമന്ന് അയ്യപ്പസേവാ സംഘം പ്രവർത്തകർ സന്നിധാനത്തെത്തിക്കും. സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയും ഏറ്റുവാങ്ങും. തുടർന്ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും.

നാളെ പകൽ 11.50നും 1.15നും ഇടയ്‌ക്ക് മീനം രാശി മുഹൂർത്തത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും. മണ്ഡലകാല തീർത്ഥാടന ചടങ്ങുകൾ പൂർത്തിയാക്കി 10ന് നട അടയ്‌ക്കും. മകരവിളക്ക് തീർത്ഥാടനത്തിനായി 30ന് വൈകിട്ട് 5ന് വീണ്ടും തുറക്കും.

Tags:    

Similar News