നിർധനരായ കാൻസർ രോഗികൾക്ക് മണപ്പുറം ഫൗണ്ടേഷന്റെ കൈത്താങ്ങ്
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിലെ അന്തേവാസികളായ നിർധനരായ കാൻസർ രോഗികൾക്കും ബന്ധുക്കൾക്കും സൗജന്യമായി താമസസൗകര്യവും ഭക്ഷണവും നൽകിവരുന്ന ക്രാബ്ഹൗസിനു സഹായ ഹസ്തം ഒരുക്കി മണപ്പുറം ഫൗണ്ടേഷൻ. അടിസ്ഥാന സൗകര്യങ്ങൾ…
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിലെ അന്തേവാസികളായ നിർധനരായ കാൻസർ രോഗികൾക്കും ബന്ധുക്കൾക്കും സൗജന്യമായി താമസസൗകര്യവും ഭക്ഷണവും നൽകിവരുന്ന ക്രാബ്ഹൗസിനു സഹായ ഹസ്തം ഒരുക്കി മണപ്പുറം ഫൗണ്ടേഷൻ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ക്രാബ് ഹൗസിന്റെ ഒന്നാം നിലയിൽ 12 ശയന മുറികളാണ് മണപ്പുറം ഫൗണ്ടേഷന്റെ നേd2തൃത്വത്തിൽ പണി കഴിപ്പിച്ചത്. ശയന മുറികളുടെ ഉദ്‌ഘാടനം മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വിപി നന്ദകുമാർ നിർവഹിച്ചു.
മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് പദ്ധതി വിശദീകരണം നടത്തി. ന്യൂ അൽ അയിൻ ക്ലിനിക് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. കെ സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് ക്ലബ് മുൻ ഡിസ്‌ട്രിക്‌ട് ഗവർണർ ജി ഹരിഹരൻ, മണപ്പുറം ഫിനാൻസ് സീനിയർ പിആർഒ കെ എം അഷ്‌റഫ്, ക്രാബ് സെക്രട്ടറി സജ്ജി കരുണാകരൻ എന്നിവർ പങ്കെടുത്തു.
നാൽപതോളം രോഗികൾക്കും അവരുടെ ഓരോ കൂട്ടിരിപ്പുകാർക്കുമായി 80 പേർക്ക് സൗജന്യ താമസ-ഭക്ഷണ സൗകര്യമൊരുക്കുന്ന ക്രാബ് ഹൗസ് സ്വദേശത്തും വിദേശത്തുമുള്ള നിരവധി പേരുടെ സഹായത്താലാണ് പ്രവർത്തിച്ചു വരുന്നത്. ക്രാബ് ഹൗസിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടും