പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു; ഫൈറൂസി തൂങ്ങിമരിച്ചത് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ

തൃശ്ശൂർ: പുന്നയൂർക്കുളം ആറ്റുപുറത്ത് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ കുട്ടിയുടെ മകൾ ഫൈറൂസി(26)യേയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചക്ക്…

By :  Editor
Update: 2022-02-09 04:11 GMT

തൃശ്ശൂർ: പുന്നയൂർക്കുളം ആറ്റുപുറത്ത് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ കുട്ടിയുടെ മകൾ ഫൈറൂസി(26)യേയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് കിടപ്പുമുറിയിലേക്ക് പോയതായിരുന്നു.

ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നോക്കുമ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. പുന്നൂക്കാവ് ശാന്തി നഴ്സിങ് ഹോമിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കുന്നംകുളം ഗവ. ആശുപത്രിയിൽ. ഫൈറൂസിന്റെ ഭർത്താവ് എരമംഗലം നരണിപ്പുഴ സ്വദേശി ജാഫർ ഗൾഫിലാണ്. ഒരാഴ്ച മുൻപാണ് ഫൈറൂസ് സ്വന്തം വീട്ടിൽ എത്തിയത്‌. മകൾ: അലിദ (നാല് മാസം).

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Tags:    

Similar News