മന്ത്രി റിയാസടക്കം എട്ട് പുതുമുഖങ്ങളുമായി 17 അംഗ സി.പി.എം സെക്രട്ടറിയേറ്റ്
കൊച്ചി: 17 അംഗ സി.പി.എം സെക്രട്ടറിയേറ്റിനെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി.എ മുഹമ്മദ് റിയാസ്, വി.എൻ വാസവൻ, സജി ചെറിയാൻ, എം.സ്വരാജ്, പി.കെ ബിജു,…
കൊച്ചി: 17 അംഗ സി.പി.എം സെക്രട്ടറിയേറ്റിനെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി.എ മുഹമ്മദ് റിയാസ്, വി.എൻ വാസവൻ, സജി ചെറിയാൻ, എം.സ്വരാജ്, പി.കെ ബിജു, പുത്തലത്ത് ദിനേശൻ, കെ.കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങൾ.
മുതിർന്ന നേതാവ് ജി.സുധാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, പി.കരുണാകരൻ, കോലിയക്കോട് കൃഷ്ണൻ നായർ, കെ.പി സഹദേവൻ, എം.എം മണി, കെ ജെ തോമസ്, എം ചന്ദ്രൻ, കെ അനന്ത ഗോപൻ, ആർ ഉണ്ണികൃഷ്‌ണപിള്ള, സി പി നാരായണൻ, ജെയിംസ് മാത്യൂ എന്നിവരെ സംസ്ഥാന സമിതിയിൽ നിന്ന് നീക്കിയിട്ടുണ്ട്. 12 ആളുകളെയാണ് സംസ്ഥാന സമിതിയിൽ നിന്ന് നീക്കിയത്. 75 വയസെന്ന പ്രായപരിധി കർശനമാക്കിയാണ് സംസ്ഥാന സമിതിയെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയിൽ ഇളവ് നൽകിയത്.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു
88 പേരടങ്ങുന്ന സംസ്ഥാന സമിതിയിൽ 16 പുതുമുഖങ്ങളുണ്ട്. എ.എ റഹീം, സി.വി വർഗീസ്, വി.പി സാനു, ചിന്ത ജെറോം, എം എം വർഗീസ്, എ വി റസ്സൽ, ഇ എൻ സുരേഷ്‌ബാബു, പനോളി വത്സൻ, രാജു എബ്രഹാം, ഡോ. കെ എൻ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു എന്നിവരാണ് സമിതിയിലെ പുതുമുഖങ്ങൾ. വി.എസ് അച്യുതാനന്ദൻ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്.