മേയ്‌ത്രയിൽ നെഫ്രോ യൂറോ സയൻസസ്‌ ആൻഡ്‌ കിഡ്‌നി ട്രാൻസ്‌പ്ലാന്റേഷൻ സെന്റർ ഓഫ്‌ എക്‌സലൻസ്‌ ആരംഭിച്ചു

കോഴിക്കോട്‌ : വൃക്ക–- മൂത്രാശയ സംബന്ധ രോഗങ്ങൾക്കും പുരുഷ ആരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും മാത്രമായി മേയ്‌ത്ര ആശുപത്രിയിൽ നെഫ്രോ യൂറോ സയൻസസ്‌ ആൻഡ്‌ കിഡ്‌നി ട്രാൻസ്‌പ്ലാന്റേഷൻ സെന്റർ…

;

By :  Editor
Update: 2022-03-11 22:25 GMT

കോഴിക്കോട്‌ : വൃക്ക–- മൂത്രാശയ സംബന്ധ രോഗങ്ങൾക്കും പുരുഷ ആരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും മാത്രമായി മേയ്‌ത്ര ആശുപത്രിയിൽ നെഫ്രോ യൂറോ സയൻസസ്‌ ആൻഡ്‌ കിഡ്‌നി ട്രാൻസ്‌പ്ലാന്റേഷൻ സെന്റർ ഓഫ്‌ എക്‌സലൻസ്‌ പ്രവർത്തനം ആരംഭിച്ചു.
നെഫ്രോളജി, യൂറോളജി, ആൻഡ്രോളജി, പ്രോസ്‌റ്റേറ്റ്‌, യൂറോ ഓങ്കോളജി, റീകൺസ്‌ട്രക്ടീവ്‌ യൂറോളജി, പീഡിയാട്രിക്‌ യൂറോളജി ആൻഡ്‌ റീനൽ ട്രാൻസ്‌പ്ലാന്റേഷൻ തുടങ്ങിയ വിഭാഗങ്ങൾ ഏകോപിപ്പിച്ചാണ്‌ സെന്റർ പ്രവർത്തിക്കുക. സെന്റർ ലോഞ്ചിങ്ങും ലോഗോ പ്രകാശന ചടങ്ങും ആശുപത്രി ഹാളിൽ നടന്നു.

മരണനിരക്ക് കൂട്ടുന്ന അതിഗുരുതര രോഗങ്ങളെ ഏറ്റവും ആദ്യഘട്ടത്തി ൽ തന്നെ തിരിച്ചറിയുകയും ലോകത്ത് ലഭ്യമായതിൽ ഏറ്റവും സമഗ്രവു • മികച്ചതുമായ ചികിത്സ നൽകുകയുമാണ് മേയ് ഹോസ്പിറ്റൽ ലക്ഷ്യ മാക്കുന്നതെന്ന് ഹോസ്പിറ്റൽ ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ അറിയിച്ചു.

പ്രഗത്ഭ ഡോക്ടർമാരുടെ നേതൃത്വത്തിൽ നൂതനമായ സാങ്കേതിക സംവിധാനങ്ങളോടെ അവയവം മാറ്റി വെയ്‌ക്കലുൾപ്പെടെ വിദഗ്‌ധ ചികിത്സ ലഭ്യമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ആശുപത്രി ഡയറക്ടർ ഡോ. അലി ഫൈസൽ പറഞ്ഞു. ഒന്നിലേറെ അവയവങ്ങൾ മാറ്റിവെയ്‌ക്കാൻ കഴിയുന്ന പദ്ധതിയുടെ ഭാഗമായി കേരള നെറ്റ്‌ വർക്ക്‌ ഫോർ ഓർഗൻ ഷെയറിങ്ങിന്റെ അംഗീകാരവും ആശുപത്രിയ്‌ക്ക്‌ ലഭിച്ചിരുന്നു.
ഡോ. പി റോയ്‌ ജോൺ , ഡോ. എസ്‌ കിരൺ, ഡോ. റയീസ്‌ റഷീദ്‌, ഡോ. വിനു ഗോപാൽ, ഡോ. സർഫറാസ്‌ അസ്‌ലം എന്നിവർ സംസാരിച്ചു. ഡോ. പ്രീത്‌ സ്വാഗതം പറഞ്ഞു.

Tags:    

Similar News