അട്ടപ്പളത്ത് ശനിയാഴ്ച പടര്‍ന്നു പിടിച്ച കാട്ടു തീ ഇനിയും അണക്കാനായില്ല; തീ മലമുകളിലേക്കും വ്യാപിക്കുന്നു

പാലക്കാട്:   വേനല്‍ച്ചൂട് കനത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീ പിടിത്തം ശക്തമാകുകയാണ്. പാലക്കാട് ജില്ലയില്‍ വിവിധ വനമേഖലകളിലെ കാട്ടു തീ ഇനിയും നിയന്ത്രണ വിധേയമായില്ല. ആശങ്കയായി അട്ടപ്പളത്ത്…

By :  Editor
Update: 2022-03-15 00:57 GMT

A motorists on Highway 101 watches flames from the Thomas fire leap above the roadway north of Ventura, Calif., on Wednesday, Dec. 6, 2017. As many as five fires have closed highways, schools and museums, shut down production of TV series and cast a hazardous haze over the region. About 200,000 people were under evacuation orders. No deaths and only a few injuries were reported. (AP Photo/Noah Berger)

പാലക്കാട്: വേനല്‍ച്ചൂട് കനത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീ പിടിത്തം ശക്തമാകുകയാണ്. പാലക്കാട് ജില്ലയില്‍ വിവിധ വനമേഖലകളിലെ കാട്ടു തീ ഇനിയും നിയന്ത്രണ വിധേയമായില്ല. ആശങ്കയായി അട്ടപ്പളത്ത് തീ താഴ്‌വരയില്‍ നിന്നും മലമുകളിലേക്ക് പടര്‍ന്നു പിടിക്കുകയാണ്.

വനംവകുപ്പിന്റെ 40 അംഗ സംഘം ഇന്നലെ രാത്രിയും തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീ നിയന്ത്രണവിധേയമായില്ല. കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടരുന്നതായി വനം വകുപ്പ് അറിയിച്ചു. നിലവില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് അട്ടപ്പളത്ത് തീ പിടിത്തമാരംഭിച്ചത്. സൈലന്റ്‌വാലിയോട് ചേര്‍ന്ന പ്രദേശങ്ങളിലും തീ പിടിത്തം ഉണ്ടായി.

Tags:    

Similar News