ഓസ്‌കർ 2022: മികച്ച നടൻ വിൽ സ്മിത്ത്, നടി ജസീക്ക ചസ്റ്റൻ, പുരസ്‌കാരങ്ങൾ ഇങ്ങനെ !

ലോസാഞ്ചലസ്: 94-ാമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിൽ സ്മിത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. കിംഗ് റിച്ചാർഡ് എന്ന സിനിമയിലെ അഭിനയത്തിനാണ് താരത്തിന് പുരസ്‌കാരം. ജയിൻ കാമ്പയിനാണ്…

By :  Editor
Update: 2022-03-27 23:23 GMT

ലോസാഞ്ചലസ്: 94-ാമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിൽ സ്മിത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. കിംഗ് റിച്ചാർഡ് എന്ന സിനിമയിലെ അഭിനയത്തിനാണ് താരത്തിന് പുരസ്‌കാരം. ജയിൻ കാമ്പയിനാണ് മികച്ച സംവിധായക. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച നടി ദ ഐയ്‌സ് ഓഫ് ടമ്മി ഫായെ എന്ന ചിത്രത്തിന് ജസീക്ക ചസ്റ്റനും നേടി.

വൈറ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടി. ഓസ്‌കർ നേടുന്ന ആദ്യ ട്രാൻസ്‌ജെൻഡറാണ് അരിയാന. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്‌സർ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഓസ്‌കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം. മികച്ച എഡിറ്റിംഗ്, ഒർജിനൽ സ്‌കോർ, ഛായാഗ്രാഹണം ഉൾപ്പെടെ ആറ് പുരസ്‌കാരങ്ങളുമായി ഡ്യൂൺ ആണ് മുന്നിൽ.

> മികച്ച ചിത്രം- കോട
> മികച്ച നടൻ- വിൽ സ്മിത്ത് (കിംഗ് റിച്ചാർഡ്)
> മികച്ച നടി- ജസീക്ക ചസ്റ്റൻ (ദ ഐയ്‌സ് ഓഫ് ടമ്മി ഫായെ)
> മികച്ച സംവിധായിക/ സംവിധായകൻ- ജെയിൻ കാമ്പയിൻ (ദ പവർ ഓഫ് ദ ഡോഗ്)
> മികച്ച ഗാനം ബില്ലി എലിഷ്, ഫിന്നെസ് ഒ കോനൽ (നോ ടൈം ടു ഡൈ)
> മികച്ച ഡോക്യുമെന്ററി ചിത്രം- സമ്മർ ഓഫ് സോൾ
> മികച്ച അന്താരാഷ്‌ട്ര ചിത്രം- ഡ്രൈവ് മൈ കാർ (ജപ്പാൻ)
> മികച്ച സഹനടൻ- ട്രോയ് കൊട്‌സർ (കോഡാ)
> മികച്ച സഹനടി അരിയാന ഡെബോസ് (വൈറ്റ് സൈഡ് സ്റ്റോറി)
> മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിൻസ് ഷീൽഡോ വൈപ്പർ
> മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രം- എൻകാന്റോ
> മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്‌സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)
> മികച്ച വിഷ്വൽ എഫക്ട്- പോൾ ലാംബെർട്ട്, ട്രിസ്റ്റൻ മൈൽസ് , ബ്രയാൻ കോണർ, ജേർഡ് നെഫ്‌സർ (ഡ്യൂൺ)
> മികച്ച ഡോക്യുമെന്റി (ഷോർട്ട് സബ്ജക്ട്)- ദ ക്യൂൻ ഓഫ് ബാസ്‌കറ്റ് ബോൾ
> മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസർ (ഡ്യൂൺ)
> മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിം ‘ദ വിൻഡ്ഷീയൽഡ്) വൈപർ’
> മികച്ച പ്രൊഡക്ഷൻ ഡിസൈൻ (ഡ്യൂൺ)
> മികച്ച ചിത്രസംയോജനത്തിനുള്ള ഓസ്‌കർ ജോ വാക്കർ (ഡ്യൂൺ)
> മികച്ച സംഗീതം (ഒറിജിനൽ)- ഹാന്‌സ് സിമ്മർ (ഡ്യൂൺ)
> മികച്ച അവലംബിത തിരക്കഥ- സിയാൻ ഹെഡെർ (കോഡ)
> മികച്ച തിരക്കഥ (ഒറിജിനൽ)- കെന്നത്ത് ബ്രാന (ബെല്ഫാഡസ്റ്റ്)
> മികച്ച ലൈവ് ആക്ഷൻ ഷോര്ട്ട് ഫിലിം- ദ ലോംഗ് ഗുഡ്ബൈ
> മികച്ച വസ്ത്രാലങ്കാരം- ജെന്നി ബെവൻ (ക്രുവല്ല)
> മികച്ച ചിത്രസംയോജനം- ജോ വാക്കർ (ഡ്യൂൺ)

Similar News