മണപ്പുറം ഫൗണ്ടേഷൻ അംഗനവാടിക്ക് ടെലിവിഷൻ കൈമാറി

പെരിങ്ങോട്ടുകര: "ജന്മനാടിനൊപ്പം മണപ്പുറം" പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ താന്ന്യം ഗ്രാമപഞ്ചായത്ത്   അഞ്ചാം വാർഡിലെ  ചൈതന്യ അംഗനവാടിയിലേക്ക് ടെലിവിഷൻ കൈമാറി. ഹൃദയത്തിൽ എന്നും എൻ്റെ ഗ്രാമം…

By :  Editor
Update: 2022-04-01 05:36 GMT

പെരിങ്ങോട്ടുകര: "ജന്മനാടിനൊപ്പം മണപ്പുറം" പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ ചൈതന്യ അംഗനവാടിയിലേക്ക് ടെലിവിഷൻ കൈമാറി. ഹൃദയത്തിൽ എന്നും എൻ്റെ ഗ്രാമം എന്ന പദ്ധതിയിലേക്ക് ഉൾപ്പെടുത്തിയായിരുന്നു ടെലിവിഷൻ കൈമാറിയത്. അംഗനവാടിയിൽ നടന്ന ചടങ്ങ് ഡി സി സി പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. അവശ്യഘട്ടങ്ങളിൽ എന്നും സമൂഹത്തിൻ്റെ താഴെത്തട്ടിൽ സഹായമെത്തിക്കുന്നതിൽ മണപ്പുറം ഫൗണ്ടേഷൻ മുന്നിലാണെന്നു ഉദ്ഘാടനപ്രസംഗത്തിൽ ജോസ് വള്ളൂർ പറഞ്ഞു.

വാർഡ് മെമ്പർ ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. അംഗനവാടി ടീച്ചർമാരായ ശരത്, ഉഷ എൻ.എസ് ,ജോളി രാജൻ ,രേണുക റിജു ,അജിത മോഹൻ റിജു കണക്കന്തറ ,ഗീത ,സുനിത രാജേഷ് ,സബിത എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.

Tags:    

Similar News