തൃശൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയും കാറ്റും
സംസ്ഥാനത്ത് മഴകനക്കുന്നു. തൃശൂർ,തിരുവനന്തപുരം,മലപ്പുറം ജില്ലകളിൽ ശക്തമായ മഴയും കാറ്റും. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്ടം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ…
സംസ്ഥാനത്ത് മഴകനക്കുന്നു. തൃശൂർ,തിരുവനന്തപുരം,മലപ്പുറം ജില്ലകളിൽ ശക്തമായ മഴയും കാറ്റും. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്ടം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 12 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മീന്‍ പിടിത്തത്തിന് പോകുന്നവര്‍ ശ്രദ്ധിക്കണം. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുതെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.