വെള്ളപ്പൊക്കത്തെ പേടിക്കാതെ അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം; പാപ്പിയമ്മക്ക് നല്‍കിയ വാക്ക് പാലിച്ച് ബോചെ
കോട്ടയം:പാപ്പിയമ്മയ്ക്കിനി വെള്ളപ്പൊക്കത്തെ പേടിക്കാതെ അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം. വൈക്കം തേവലക്കാട് താമസിച്ചുവരികയായിരുന്ന 98 കാരിയായ പാപ്പിയമ്മയ്ക്കാണ് പഴയ കൂരയ്ക്ക് പകരം ബോചെ സുരക്ഷിതമായ പുതിയ വീട് നിര്‍മ്മിച്ചു…
;കോട്ടയം:പാപ്പിയമ്മയ്ക്കിനി വെള്ളപ്പൊക്കത്തെ പേടിക്കാതെ അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം. വൈക്കം തേവലക്കാട് താമസിച്ചുവരികയായിരുന്ന 98 കാരിയായ പാപ്പിയമ്മയ്ക്കാണ് പഴയ കൂരയ്ക്ക് പകരം ബോചെ സുരക്ഷിതമായ പുതിയ വീട് നിര്‍മ്മിച്ചു നല്‍കിയത്.
പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കുടിലില്‍ താമസിക്കുകയായിരുന്ന പാപ്പിയമ്മയുടെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് പുതിയ വീട് നിര്‍മ്മിച്ച് നല്‍കാന്‍ ബോചെ മുമ്പോട്ട് വരികയായിരുന്നു. ബോചെ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.
പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ കാണുന്ന സന്തോഷത്തിന്റെ തിളക്കമാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഊര്‍ജ്ജമെന്ന് താക്കോല്‍ദാനവേളയില്‍ ബോചെ പറഞ്ഞു. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വിധത്തിലാണ് വീടിന്റെ നിര്‍മ്മാണം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള സാങ്കേതിക തടസങ്ങളടക്കം തീര്‍പ്പാക്കിയാണ് പുതിയ വീട് പാപ്പിയമ്മയ്ക്ക് സമ്മാനിച്ചത്. ചടങ്ങില്‍ സി.കെ. ആശ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. തലയോലപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചള്ളാങ്കല്‍ അധ്യക്ഷത വഹിച്ചു. ബോബി ഗ്രൂപ്പ് പി.ആര്‍.ഒ. ജോജി എം.ജെ സ്വാഗതം പറഞ്ഞു.