ഇടുക്കിയില്‍ ഉരുള്‍പൊട്ടി: ഒന്നരയേക്കര്‍ കൃഷിയിടം ഒലിച്ചുപോയി

തൊടുപുഴ: കനത്തമഴ തുടരുന്നതിനിടെ ഇടുക്കിയില്‍ വീണ്ടും ഉരുള്‍പൊട്ടി. രാജക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെയാണ് ഞായറാഴ്ച പുലര്‍ച്ചെ ഉരുള്‍പൊട്ടിയത്. ഇവിടെ ഒന്നരയേക്കര്‍ കൃഷിയിടം ഒലിച്ചുപോയി. ആളപായം ഇല്ല.…

By :  Editor
Update: 2018-06-10 00:46 GMT

തൊടുപുഴ: കനത്തമഴ തുടരുന്നതിനിടെ ഇടുക്കിയില്‍ വീണ്ടും ഉരുള്‍പൊട്ടി. രാജക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെയാണ് ഞായറാഴ്ച പുലര്‍ച്ചെ ഉരുള്‍പൊട്ടിയത്. ഇവിടെ ഒന്നരയേക്കര്‍ കൃഷിയിടം ഒലിച്ചുപോയി. ആളപായം ഇല്ല.

കട്ടപ്പന കുട്ടിക്കാനം റോഡില്‍ ആലടിക്ക് സമീപം മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. അടിമാലി 200 ഏക്കര്‍ മയിലാടുംകുന്നില്‍ മരം ഒടിഞ്ഞു വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു.

വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ വൈദ്യുതി ബന്ധം വിച്ചേദിച്ചു.വെള്ളത്തൂവല്‍ ശല്യാംപാറ ഭാഗത്ത് മണ്ണിടിഞ്ഞുവീണ് വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഉപ്പുതറചപ്പാത്തിലും മണ്ണിടിഞ്ഞ് വീണിട്ടുണ്ട്.

Similar News