ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു. https://results.jeeadv.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ നമ്ബറും ജനന തീയതിയും മൊബൈല്‍ നമ്ബറും ഇമെയില്‍ അഡ്രസും നല്‍കിയാല്‍…
ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു. https://results.jeeadv.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ നമ്ബറും ജനന തീയതിയും മൊബൈല്‍ നമ്ബറും ഇമെയില്‍ അഡ്രസും നല്‍കിയാല്‍ ഫലം ലഭ്യമാകും. പഞ്ച്കുള സ്വദേശി പ്രണവ് ഗോയലിനാണ് ഒന്നാം റാങ്ക്. 360ല്‍ 337 മാര്‍ക്ക് നേടിയാണ് പ്രണവ് ഒന്നാമതെത്തിയത്.
ഐ.ഐ.ടി.കളിലെ ബി.ടെക് കോഴ്‌സുകളിലേക്കുള്ള യോഗ്യതാ പരീക്ഷയാണ് ജെ.ഇ.ഇ.അഡ്വാന്‍സ്ഡ്. ഇന്ത്യന്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) കാണ്‍പുര് ആണ് പരീക്ഷയുടെ നടത്തിപ്പുകാര്‍. 1.6 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.