മുതിര്‍ന്ന സി.പി.ഐ നേതാവ് എ.എം. പരമന്‍ അന്തരിച്ചു

തൃശ്ശൂര്‍: മുന്‍ എം.എല്‍.എയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ എ.എം. പരമന്‍ (92) അന്തരിച്ചു. 1987 മുതല്‍ 1992 വരെ ഒല്ലൂര്‍ എംഎല്‍എയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും തൃശ്ശൂര്‍…

By :  Editor
Update: 2018-06-10 23:17 GMT

തൃശ്ശൂര്‍: മുന്‍ എം.എല്‍.എയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ എ.എം. പരമന്‍ (92) അന്തരിച്ചു. 1987 മുതല്‍ 1992 വരെ ഒല്ലൂര്‍ എംഎല്‍എയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും തൃശ്ശൂര്‍ ജില്ലയിലെ ആദ്യകാല തൊഴിലാളി നേതാക്കളില്‍ പ്രമുഖനുമാണ് പരമന്‍. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഐനിവളപ്പില്‍ മാധവന്റെയും ലക്ഷ്മിയുടെയും മകനായ എ.എം.പരമന്‍ പതിനാലാം വയസില്‍ സീതാറാം മില്ലിലെ തൊഴിലാളിയായാണ് തൊഴിലാളികളെ സംഘടിപ്പിക്കാന്‍ തുടക്കമിട്ടത്. അന്ന് മില്ലിലെ ചൂഷണത്തിനെതിരെ ടെക്‌സ്‌റ്റൈയില്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന സംഘടനക്ക് രൂപം നല്‍കി.

രാജഗോപാല്‍ മില്‍, വനജാമില്‍, ലക്ഷ്മി മില്‍, അളഗപ്പ ടെക്സ്റ്റയില്‍സ്, നാട്ടിക കോട്ടണ്‍ മില്‍, ഓട്ടു കമ്പനിത്തൊഴിലാളി യൂണിയന്‍ തുടങ്ങി ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു.

Tags:    

Similar News