Saji Cheriyan against Indian constitution ജനങ്ങളെ കൊള്ളയടിക്കാൻ ഇന്ത്യൻ ഭരണഘടന കൂട്ടുനിൽക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ " ഭരണഘടനാ വിരുദ്ധ പരാമർശമെന്ന് വിമർശനം

ഭരണഘടനാ വിരുദ്ധ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്ന് സജി ചെറിയാൻ ആരോപിച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. രാജ്യത്തിന്റെ…

By :  Editor
Update: 2022-07-05 02:10 GMT

ഭരണഘടനാ വിരുദ്ധ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്ന് സജി ചെറിയാൻ ആരോപിച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. രാജ്യത്തിന്റെ ഭരണഘടന തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നില്ലെന്നും മന്ത്രി വിമർശിച്ചു.

ഇന്ന് കൈയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന അവസ്ഥയാണ്. എന്നാൽ ഭരണകൂടവും ഈ പ്രക്രിയയ്‌ക്ക് അനുകൂലമാവുകയാണ്. ബഹുഭൂരിപക്ഷത്തെ അടിച്ചമത്തി സാമ്പത്തിക നയങ്ങൾ ഭരണകൂടം സംരക്ഷിക്കുന്നു. ഇന്ത്യയിലേത് ജനങ്ങള ഏറ്റവുമധികം കൊള്ളയടിക്കാൻ സാധിക്കുന്ന ഭരണഘടനയാണ്.

Full View

മതേതരത്വം ജനാധിപത്യം എന്നിവയൊക്കെ എഴുതിവെച്ചിട്ടുണ്ടെങ്കിലും ഇത് ജനങ്ങൾക്കെതിരാണ്. കോടതിയേയും മന്ത്രി രൂക്ഷമായി വിമർശിച്ചു. തൊഴിലാളികൾ സമരം ചെയ്താൽ അവർക്കെതിരായാണ് കോടതികൾ പരാമർശങ്ങൾ നടത്തുന്നത്. തൊഴിലാളികൾ പരാതി നൽകിയാൽ മുതലാളിക്ക് അനുകൂലമായി വിധി വരുന്ന ജുഡീഷ്യൽ സംവിധാനമാണ് ഇന്ത്യയിലുള്ളതെന്നാണ് സജി ചെറിയാന്റെ ആരോപണം.

അതേസമയം കോടതിയുടെ പ്രവർത്തനത്തെ ഉൾപ്പെടെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നുകഴിഞ്ഞു. സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ ഇത്തരത്തിൽ ഭരണഘടനയെ താഴ്‌ത്തിക്കെട്ടുമ്പോൾ ജനങ്ങൾക്ക് എന്ത് വിശ്വാസമാണ് ഉണ്ടാകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    

Similar News