പ്ലസ് വണ്‍ സീറ്റ് ക്ഷാമം: അടിയന്തര പ്രമേയ നോട്ടീസ് നല്‍കി
തിരുവനന്തപുരം: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മലപ്പുറം ജില്ലയില്‍ വേണ്ടത്ര സ്‌കൂളുകളും സീറ്റും…
By : Editor
Update: 2018-06-11 23:50 GMT
തിരുവനന്തപുരം: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മലപ്പുറം ജില്ലയില്‍ വേണ്ടത്ര സ്‌കൂളുകളും സീറ്റും ഇല്ലെന്ന് കെ.എന്‍.എ.ഖാദര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 42,323 പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നതായും ഇത്തവണ എസ്എസ്എല്‍സി പാസായവരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പുതിയ പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടണോ എന്ന് ആലോചിക്കണമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.