മണപ്പുറം സിവില്‍ സര്‍വീസ് അക്കാദമിക്കു തുടക്കമായി

തൃശൂര്‍: മണപ്പുറം സിവില്‍ സര്‍വീസ് അക്കാദമി തൃശൂര്‍ പൂങ്കന്നത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേശകനുമായിരുന്ന ടി.കെ.എ നായര്‍ ഉദ്ഘാടനം…

Update: 2022-08-21 07:32 GMT

തൃശൂര്‍: മണപ്പുറം സിവില്‍ സര്‍വീസ് അക്കാദമി തൃശൂര്‍ പൂങ്കന്നത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേശകനുമായിരുന്ന ടി.കെ.എ നായര്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന കുടുംബങ്ങളില്‍ നിന്നുള്ള അര്‍ഹരായ വിദ്യാര്‍ത്ഥിക്ക് ഗുണമേന്മയുള്ള സിവില്‍ സര്‍വീസ് കോച്ചിങ് സൗകര്യമൊരുക്കുന്നതിനു വേണ്ടി മണപ്പുറം ഫിനാന്‍സിന്റെ സാമുഹിക പ്രതിബദ്ധതാ വിഭാഗമായ മണപ്പുറം ഫൗണ്ടേഷനാണ് സിവില്‍ സര്‍വീസ് അക്കാദമിക്ക് തുടക്കമിട്ടത്.

മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എ.മുഹമ്മദ് നൗഷാദ് ഐ.എഫ്.എസ് ഡിജിറ്റല്‍ ക്ലാസ്സ്മുറിയുടെയും ലൈബ്രറിയുടെയും ഉത്ഘാടനം നിർവഹിച്ചു. തുടർന്നു അദ്ദേഹം സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളെ ആദരിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ വി.പി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.

"താഴെതട്ടിലുള്ള വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി തുടങ്ങിയ അക്കാദമി ഇന്ത്യയിലുടനീളം അഞ്ചു വർഷത്തിനുള്ളിൽ വ്യാപിപ്പിക്കുമെന്നു മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി.പി.നന്ദകുമാർ പറഞ്ഞു.

"സാമ്പത്തികവും, സാമൂഹികവുമായി പിന്നിൽ നിൽക്കുന്ന നിരവധി ആളുകൾ സിവിൽ സർവിസിൽ ജേതാക്കളായി മുന്നോട്ടേക്ക് വരുന്നുണ്ടെന്നു ടി.കെ.എ നായര്‍ പറഞ്ഞു. സാമൂഹിക പ്രതിബദ്ധത ലക്ഷ്യമിട്ടു മണപ്പുറം ഫൗണ്ടേഷൻ ഇന്ത്യയിലുടനീളം നടപ്പിലാക്കുന്ന പദ്ധതിക്കു അദ്ദേഹം ആശംസകൾ അറിയിച്ചു.

മണപ്പുറം ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് കോ-പ്രൊമോട്ടാറും, ലയൺസ് ഡിസ്ട്രിക്ട് 318 ഡിയുടെ ഡിസ്ട്രിക്ട് ഗവർണറുമായ സുഷമ നന്ദകുമാർ, ലയൺസ് ഡിസ്ട്രിക്ട് 318 ഡിയുടെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറായ ടോണി ഏനോക്കാരൻ, ലയൺസ് ഡിസ്ട്രിക്ട് 318 ഡിയുടെ സെക്കന്റ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണറായ ജെയിംസ് വളപ്പില, മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഓ ജോര്‍ജ്.ഡി.ദാസ്, ജനറല്‍ മാനേജര്‍ ജോര്‍ജ് മൊറേലി, മണപ്പുറം സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടര്‍ കാസ്‌ട്രോ പുല്ലോംകുളം എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News