ഒരു മാസം മുമ്പ് നായയുടെ കടിയേറ്റു; തൃശൂരില്‍ പേവിഷബാധയേറ്റ് വയോധിക മരിച്ചു
തൃശൂർ : സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റു മരണം. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ചിമ്മിനി നടാംപാടം കള്ളിചിത്ര ആദിവാസി കോളനിയിൽ മനയ്ക്കൽ മാധവന്റെ ഭാര്യ (60) …
തൃശൂർ : സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റു മരണം. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ചിമ്മിനി നടാംപാടം കള്ളിചിത്ര ആദിവാസി കോളനിയിൽ മനയ്ക്കൽ മാധവന്റെ ഭാര്യ (60) മരിച്ചത്. ഇന്ന് വൈകിട്ടാണ് മരണം.
കഴിഞ്ഞ മാസം എട്ടിനാണ് പാറുവിനെ നായ കടിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സംഘത്തിലുണ്ടായിരുന്ന പാറുവിനെ ചിമ്മിനിക്കാട്ടിലെ ആനപ്പോര് വെച്ചാണ് ഇവരുടെ കൂടെയുണ്ടായ നായയുടെ കടിയേറ്റത്.ചുണ്ടിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വീണ് പരിക്കേറ്റതാണെന്നാണ് പറഞ്ഞത്.
തുന്നലിട്ട് മടങ്ങിയ ശേഷം പത്ത് ദിവസം കഴിഞ്ഞ് ഇവർ ഡിസ്പൻസറിയിലെത്തി തുന്നൽ വെട്ടിയിരുന്നു. പത്ത് ദിവസം മുൻപ് കാട്ടിലേക്ക് പോയ പാറു കഴിഞ്ഞദിവസം വായിൽ നിന്ന് പതയും നുരയും വന്ന് വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പാറുവിനെ പ്രത്യേക സെല്ലിൽ ചികിത്സ നൽകുകയായിരുന്നു. കാട്ടിലേക്ക് പോയ പാറുവിന്റെ കൂടെ മകൻ സുരേഷ്, ആനപ്പാന്തം കോളനിയിലെ രാമൻ, വാസു എന്നിവരും ഉണ്ടായിരുന്നു.