എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകന്‍ ചാള്‍സ്ബ്രിട്ടന്‍റെ പുതിയ രാജാവാകും

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകന്‍ ചാള്‍സ്(73) ബ്രിട്ടന്‍റെ പുതിയ രാജാവാകും. ചാള്‍സ് മൂന്നാമന്‍ എന്ന പേരാകും സ്വീകരിക്കുകയെന്ന് കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചു. ബ്രിട്ടന്‍റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം…

;

Update: 2022-09-09 00:15 GMT

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകന്‍ ചാള്‍സ്(73) ബ്രിട്ടന്‍റെ പുതിയ രാജാവാകും. ചാള്‍സ് മൂന്നാമന്‍ എന്ന പേരാകും സ്വീകരിക്കുകയെന്ന് കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചു. ബ്രിട്ടന്‍റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാള്‍സ്. സ്ഥാനാരോഹണത്തിന്റെ സമയവും ദിവസവും തീരുമാനിച്ചിട്ടില്ല.

തന്‍റെ കാലശേഷം മകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടനിലെ രാജാവാകുമ്പോള്‍, അദ്ദേഹത്തിന്‍റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ ഏഴുപതാം ഭരണവാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാള്‍സിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് 'ക്വീന്‍ കൊന്‍സൊറ്റ്' (രാജപത്‌നി) പദവി മുന്‍കൂട്ടി സമ്മാനിച്ചത്. 72 വര്‍ഷമാണ് ക്യൂന്‍ എലിസബത്ത് ബ്രിട്ടന്റെ രാജ്ഞിയായി തുടര്‍ന്നത്.

Tags:    

Similar News