കെ സുരേന്ദ്രനെ മാറ്റുമോ ? കേരളം പിടിക്കാൻ ബിജെപി; പ്രകാശ് ജാവേദ്ക്കറിന് ചുമതല

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നല്‍കി ദേശീയ നേതൃത്വം. മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ രാധാ മോഹന്‍…

Update: 2022-09-10 00:17 GMT

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നല്‍കി ദേശീയ നേതൃത്വം. മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ രാധാ മോഹന്‍ അഗര്‍വാളിന് സഹചുമതലയും നല്‍കി.

കേരളത്തിന്‍റെ ചുമതല വഹിച്ചിരുന്ന ബി എല്‍ സന്തോഷ് മറ്റ് സംഘടനാ ഉത്തരവാദിത്തങ്ങളിലേയ്ക്ക് മാറും.സംസ്ഥാന ബിജെപിയിലെ പുനസംഘടനയ്ക്ക് മുന്നോടിയായാണ് പ്രകാശ് ജാവദേക്കറിന് ചുമതല നല്‍കിയിരിക്കുന്നത്.

അമിത് ഷായുടെയും പ്രധാനമന്ത്രിയുടെയും കേരളാ സന്ദര്‍ശനത്തിന് പിന്നാലെയാണ് ബിജെപിയില്‍ അഴിച്ച് പണി നടത്തിയിരിക്കുന്നത്. നവംബറില്‍ കേരളാ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കേരളത്തിന്‍റെ ചുമതലയുണ്ടായിരുന്ന ബിഎല്‍ സന്തോഷിനെ മാറ്റിയിരിക്കുന്നത്. ഇത് ബിജെപി അധ്യക്ഷനും മാറുമെന്ന സുചനകളാണ് നല്‍കുന്നത്. കേരളത്തില്‍ ബിജെപിയിലേക്ക് വോട്ട് ഏകീകരണം ഉണ്ടാകുന്നില്ലെന്നും നിലവിലെ സ്ഥിതി മോശമാണെന്നുമാണ് രഹസ്യസര്‍വെയില്‍ നിന്ന് ബിജെപി കേന്ദ്രനേതൃത്വം മനസിലാക്കിയിരിക്കുന്നത്.

കേരളത്തിലെ ബിജെപി നേതാക്കളില്‍ ജനപ്രിയന്‍ സുരേഷ് ഗോപിയാണെന്നും ക്രൈസ്തവസമൂഹതതെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ പറ്റുന്നില്ലയെന്നും അടക്കമുള്ള കാര്യങ്ങളും സര്‍വെയില്‍ കണ്ടെത്തിയിരുന്നു.

Tags:    

Similar News