ആർ.എസ്.എസ് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്നാട്

ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ആർ.എസ്.എസ് റാലിക്ക് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്നാട്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി. റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി തിരുവള്ളൂർ പൊലീസിന്…

By :  Editor
Update: 2022-09-29 05:02 GMT

ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ആർ.എസ്.എസ് റാലിക്ക് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്നാട്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി. റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി തിരുവള്ളൂർ പൊലീസിന് നൽകിയ അനുമതിയാണ് നിഷേധിച്ചത്. ഈ തീരുമാനത്തിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ആർ.എസ്.എസ് വക്കീൽ നോട്ടീസ് അയച്ചു.

മദ്രാസ് ഹൈക്കോടതി നേരത്തെ റാലിക്ക് അനുമതി നൽകാൻ പൊലീസിനോട് ഉത്തരവിട്ടിരുന്നു. കോടതിയുടെ ഉത്തരവുണ്ടായിട്ടും അനുമതി നിഷേധിച്ചതാണ് ആർ.എസ്.എസ് വക്കീൽ നോട്ടീസ് അയച്ചത്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡി.ജി.പി സി ശൈലേന്ദ്ര ബാബു, ലോക്കൽ എസ്.പി, ടൗൺ പൊലീസ് ഇൻസ്‌പെക്ടർ എന്നിവർക്കാണ് ആർ.എസ്.എസ് വക്കീൽ നോട്ടീസ് അയച്ചത്.

Tags:    

Similar News