എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
തൊടുപുഴ: 17.44 ഗ്രാം എം.ഡി.എം.എയും 34.9 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. തൊടുപുഴയിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് അങ്കംവെട്ടി മുങ്ങാശേരിയിൽ നിവിൻ ബേബി (22),…
തൊടുപുഴ: 17.44 ഗ്രാം എം.ഡി.എം.എയും 34.9 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. തൊടുപുഴയിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് അങ്കംവെട്ടി മുങ്ങാശേരിയിൽ നിവിൻ ബേബി (22), കുമാരമംഗലം മുത്താരംകുന്ന് കാരമക്കാവിൽ അനു ഉണ്ണി (29), അരിക്കുഴ അപ്പാമലയിൽ അമൽ ബാബു (25) എന്നിവർ ശനിയാഴ്ച ഉച്ചയോടെ പിടിയിലായത്.
അരിക്കുഴയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി യുവാക്കൾ ഉൾപ്പെടെയുള്ള സംഘം എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധനക്കെത്തിയ സംഘം സംശയാസ്പദമായ സാഹചര്യത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്നവരെ കാണുകയും ഇവരെ ചോദ്യം ചെയ്തതിന് ശേഷം കാറിൽ പരിശോധിക്കുമ്പോഴാണ് ഡാഷിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഇവ ഉപയോഗിക്കുന്നതിനുള്ള ഉപകരണവും ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
അമൽ ബാബുവിന്റേതാണ് കാർ. പ്രതികളെ കോടതിയിൽ ഹാജരാക്കി.തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധു ബാബു, സർക്കിൾ ഇൻസ്പെക്ടർ വി.സി. വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ നൗഷാദ്, എ.എസ്.ഐമാരായ ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, സി.പി.ഒ ഹരീഷ്, മാഹിൻ, രാജേഷ്, ജില്ല ഡാൻസെഫ് ടീം തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.