വാടകഗർഭധാരണം: ആശുപത്രി കണ്ടെത്തി; നയൻതാര–വിഘ്നേഷ് മ്പതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും

യൻതാര–വിഘ്നേഷ് താരദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച ആശുപത്രി തമിഴ്നാട് ആരോഗ്യവകുപ്പ് കണ്ടെത്തി. വാടക ഗർഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന ആരോഗ്യവകുപ്പ് സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട്…

By :  Editor
Update: 2022-10-14 21:47 GMT

യൻതാര–വിഘ്നേഷ് താരദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച ആശുപത്രി തമിഴ്നാട് ആരോഗ്യവകുപ്പ് കണ്ടെത്തി. വാടക ഗർഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന ആരോഗ്യവകുപ്പ് സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്നും അതനുസരിച്ചാകും തുടർനടപടികളെന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു.

ആശുപത്രി അധികൃതരിൽ നിന്ന് ഉടൻ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ആവശ്യമെങ്കിൽ ദമ്പതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വിവാഹിതരായി 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നതടക്കമുള്ള കർശന വ്യവസ്ഥകൾ നിലനിൽക്കെ വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ കുഞ്ഞ് ജനിച്ചതിനാലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

Tags:    

Similar News