എകെജി സെന്റർ ആക്രമണം: യൂത്ത് കോൺഗ്രസ് നേതാവും പ്രവർത്തകയും പ്രതികൾ

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ രണ്ട് പേരെ കൂടി പ്രതി ചേര്‍ത്തു. യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനേയും ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക ടി…

By :  Editor
Update: 2022-10-15 02:24 GMT

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ രണ്ട് പേരെ കൂടി പ്രതി ചേര്‍ത്തു. യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനേയും ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക ടി നവ്യ എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി ജിതിനെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന കേസ് ചുമത്തിയാണ് ഇപ്പോള്‍ സുഹൈല്‍ ഷാജഹാനേയും ടി നവ്യയേയും പ്രതിചേര്‍ത്തിരിക്കുന്നത്.

മുഖ്യപ്രതിയായ ജിതിന്‍ സ്‌ഫോടക വസ്തു എറിയാനെത്തിയ സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടേതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഡിയോ സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവ ദിവസം കാറില്‍ എത്തിയ ജിതിന് സ്‌കൂട്ടര്‍ എത്തിച്ച് നല്‍കിയത് ആറ്റിപ്രയിലെ കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക നവ്യയാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഇരുവരെയും കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. നിലവില്‍ രണ്ട് പേരും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

Tags:    

Similar News