EVENING KERALA - കാലിക്കറ്റ് സർവകലാശാല വാർത്തകൾ
മീഡിയ സ്സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ് കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റര്‍ കോളജ്, സര്‍വകലാശാല അധ്യാപകര്‍ക്ക് മീഡിയ സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. നവംബര്‍ നാലു…
മീഡിയ സ്സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റര്‍ കോളജ്, സര്‍വകലാശാല അധ്യാപകര്‍ക്ക് മീഡിയ സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. നവംബര്‍ നാലു മുതല്‍ 17 വരെ നടക്കുന്ന കോഴ്‌സിലേക്ക് 28 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഏതു വിഷയം പഠിപ്പിക്കുന്നവര്‍ക്കും പങ്കെടുക്കാം. വെബ്: ugchrdc.uoc.ac.in, ഫോണ്‍: 0494 2407350
പ്രവേശനം നീട്ടി
2022 അധ്യയനവര്‍ഷത്തെ ബി.എഡ്, ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍, എം.എഡ് പ്രവേശനത്തിനുള്ള അവസാന തീയതി 26 വരെ നീട്ടി. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2660600.
പിഎച്ച്.ഡി അഭിമുഖം
കെമിസ്ട്രി പിഎച്ച്.ഡി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്കുള്ള അഭിമുഖം 27ന് രാവിലെ 10ന് പഠനവിഭാഗത്തില്‍ നടക്കും. ഫോണ്‍: 0494 2407413.
എം.ബി.എ സീറ്റൊഴിവ്
സര്‍വകലാശാലക്കു കീഴിലുള്ള കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ റെഗുലര്‍ കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. കെ.മാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാക്കള്‍ക്കൊപ്പം 22ന് വൈകീട്ട് നാലിനു മുമ്പ് കോളജില്‍ ഹാജരാകണം.
പുനര്‍മൂല്യനിര്‍ണയ ഫലം
ആറാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 പരീക്ഷയുടെയും ഒന്നാം വര്‍ഷ ബി.എഫ്.എ ഏപ്രില്‍ 2021 പരീക്ഷയുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.