കട്ടപ്പനയില്‍ മണ്ണിടിഞ്ഞു: ഗതാഗതം സ്തംഭിച്ചു
നേര്യമംഗലം : കോതമംഗലം കട്ടപ്പനയില്‍ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കരിമ്ബനും തട്ടേക്കണ്ണിക്കു മിടയില്‍ ഓഡിറ്റ് വണ്‍ എന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ റോഡിന്റെ ഇരു…
നേര്യമംഗലം : കോതമംഗലം കട്ടപ്പനയില്‍ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കരിമ്ബനും തട്ടേക്കണ്ണിക്കു മിടയില്‍ ഓഡിറ്റ് വണ്‍ എന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ റോഡിന്റെ ഇരു വശങ്ങളിലും കുരുങ്ങിക്കിടക്കുകയാണ്.
കനത്ത മഴയില്‍ കൊച്ചി ധനുഷ്‌കോടി ദേശിയ പാതയില്‍ പലയിടങ്ങളിലും മരം വീണ് വാഹനങ്ങള്‍ നശിക്കുകയും വാഹന ഗതാഗതം തടസ്സപെടുകയും ചെയ്തിരുന്നു. മണ്ണിടിഞ്ഞു വീണത് മൂലം നിരവധി ജോലിക്കാരും, വിദ്യാര്‍ത്ഥികളും കുരുങ്ങിയിരിക്കുകയാണ്.
വൈകുന്നേരത്തോട് കൂടി ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിയും എന്നാണ് കരുതുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഹൈറേഞ്ച് മേഖലയിലെ പല പ്രദേശങ്ങളും ഇപ്പോള്‍ സുരക്ഷ ഭീഷണി ഉയര്‍ത്തുന്നവയാണ്. അതുകൊണ്ട് യാത്രയില്‍ കരുതല്‍ വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.