മന്‍ഡൂസ് ചുഴലിക്കാറ്റ്: 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ചെന്നൈ: മന്‍ഡൂസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പത്തിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതര്‍. കോഴിക്കോട്, കണ്ണൂര്‍ വിമാനങ്ങളടക്കെം പതിനാറ് സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍…

By :  Editor
Update: 2022-12-09 08:22 GMT

ചെന്നൈ: മന്‍ഡൂസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പത്തിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതര്‍. കോഴിക്കോട്, കണ്ണൂര്‍ വിമാനങ്ങളടക്കെം പതിനാറ് സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് ചെന്നൈ വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദമാണ് മന്‍ഡൂസ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ് 85 കിലോമീറ്റര്‍ വേഗതയില്‍ വെള്ളിയാഴ്ച തമിഴ്‌നാട് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കന്‍തീരം എന്നിവടങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്. ആള്‍ക്കാരെ ഒഴിപ്പിക്കുകയും വടക്കന്‍ തീരദേശങ്ങളില്‍ 5000 പുനരധിവാസക്യാമ്പുകള്‍ തുറക്കുകയും ചെയ്തതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ദേശീയ ദുരന്തസേനയുടേയും സംസ്ഥാന ദുരന്തസേനയുടേയും സംഘങ്ങള്‍ സജ്ജമായിട്ടുണ്ട്.

Tags:    

Similar News