മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 141.05 അടി, രണ്ടാം മുന്നറിയിപ്പ് നൽകി തമിഴ്നാട്
തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 141 അടിയായി. ഇതോടെ തമിഴ്നാട് രണ്ടാമത്തെ ജാഗ്രത നിർദേശം നൽകി. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ…
;തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 141 അടിയായി. ഇതോടെ തമിഴ്നാട് രണ്ടാമത്തെ ജാഗ്രത നിർദേശം നൽകി. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് തുറക്കും. ഡിസംബർ മൂന്നിനാണ് ജലനിരപ്പ് 140 അടി ആയത്.
ശക്തമായ തോതിൽ തന്നെ മഴ കിട്ടുന്നതാണ് വെള്ളത്തിന്റെ അളവ് കൂടാൻ കാരണം.അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. സെക്കൻഡിൽ 4000 ത്തോളം ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. അതോടൊപ്പം തന്നെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് കുറച്ചതും ജലനിരപ്പ് ഉയരാൻ കാരണമായി. നിലവിൽ സെക്കൻറിൽ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. റൂൾ കർവ് പരിധി അവസാനിച്ചതോടെ സുപ്രീംകോടതി നിജപ്പെടുത്തിയ പരമാവധി സംഭരശേഷിയായ 142 അടിയിൽ ജലനിരപ്പ് നിലനിർത്തുക എന്നതാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.
പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറിൽ സംഭരിക്കാം. ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. 142 അടിയിലേക്ക് ജലനിരപ്പ് എത്തിയാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് തുറക്കും. പെരിയാറിന്റെ തീരത്ത് ജാഗ്രത നിർദേശം നൽകി. ഷട്ടറുകൾ തുറന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ പൂർത്തിയാക്കിയതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു