ഫിഫ ലോകകപ്പ് നേടാനായെങ്കിലും കിരീടവിജയം ഷൂട്ടൗട്ടിലായത് അർജന്റീനയെ ‘തിരിച്ചടിച്ചു’; റാങ്കിങ്ങിൽ നമ്പർ 1 ബ്രസീൽ തന്നെ !
ഫിഫ ലോകകപ്പ് നേടാനായെങ്കിലും, ലോക റാങ്കിങ്ങിൽ ബദ്ധവൈരികളായ ബ്രസീലിനെ മറികടക്കാനാകാതെ അർജന്റീന. ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോടു തോറ്റു പുറത്തായെങ്കിലും, ഇപ്പോഴും ഫിഫ റാങ്കിങ്ങിൽ ഒന്നാം…
ഫിഫ ലോകകപ്പ് നേടാനായെങ്കിലും, ലോക റാങ്കിങ്ങിൽ ബദ്ധവൈരികളായ ബ്രസീലിനെ മറികടക്കാനാകാതെ അർജന്റീന. ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോടു തോറ്റു പുറത്തായെങ്കിലും, ഇപ്പോഴും ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു ബ്രസീൽ തന്നെ. പെനൽറ്റി ഷൂട്ടൗട്ടിലെ വിജയങ്ങൾക്ക് താരതമ്യേന റാങ്കിങ് പോയിന്റ് കുറവായതാണ് ലോകകപ്പ് വിജയത്തിലും അർജന്റീനയ്ക്ക് തിരിച്ചടിയായത്. ഫിഫയുടെ പുതുക്കിയ റാങ്കിങ് ഔദ്യോഗികമായി വ്യാഴാഴ്ച പുറത്തുവിടും.
കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ നിശ്ചിത സമയത്തോ എക്സ്ട്രാ ടൈമിലോ തോൽപ്പിക്കാനായിരുന്നെങ്കിൽ അർജന്റീനയ്ക്ക് ഒന്നാം സ്ഥാനത്തെത്താമായിരുന്നു. വിജയം ഷൂട്ടൗട്ടിലായതോടെ ബ്രസീൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി. 2022 ഫെബ്രുവരിയിലാണ് ബെൽജിയത്തെ മറികടന്ന് ബ്രസീൽ ലോക റാങ്കിങ്ങിൽ ഒന്നാമൻമാരായത്.