ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ; 'കളി നടന്നത് ഒഴിഞ്ഞ ഗാലറിക്ക് മുന്നില്‍" പിന്നാലെ കായിക മന്ത്രി വി അബ്ദുറഹിമാന് എതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ആശ്വാസ ജയം തേടി പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ഏകദിനത്തില്‍ ഇറങ്ങിയ ശ്രീലങ്ക 317 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് നേരിട്ടത്. കാര്യവട്ടം…

By :  Editor
Update: 2023-01-15 10:25 GMT

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ആശ്വാസ ജയം തേടി പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ഏകദിനത്തില്‍ ഇറങ്ങിയ ശ്രീലങ്ക 317 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് നേരിട്ടത്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വിരാട് കോഹ്‌ലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ ബലത്തില്‍ 391 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ ശ്രീലങ്കന്‍ ഇന്നിംഗ്‌സ് 73 റണ്‍സില്‍ ഒതുങ്ങി. 51റണ്‍സ് എടുക്കുന്നതിനിടെ തന്നെ എട്ടു വിക്കറ്റുകളാണ് നഷ്ടമായത്.

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന് കാണികള്‍ ഗണ്യമായി കുറഞ്ഞതിന് പിന്നാലെ കായിക മന്ത്രി വി അബ്ദുറഹിമാന് എതിരെ രൂക്ഷ വിമര്‍ശനം. മന്ത്രി വി മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

'പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരണ്ടെന്ന് കായികമന്ത്രി. ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നില്‍. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ഗ്രീന്‍ ഫീല്‍ഡില്‍ സെഞ്ച്വറി നേടിയ ഗില്ലിനും കോഹ്ലിക്കും അഭിനന്ദനങ്ങള്‍' വി ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Similar News