ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു: കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം പൊലീസ് സ്റ്റേഷനില്‍ യുവതിയുടെ കുത്തിയിരിപ്പ് സമരം

കുമളി: ഇടുക്കിയിലെ കുമളി പൊലീസ് സ്റ്റേഷനില്‍ കുഞ്ഞുങ്ങളുമായി യുവതിയുടെ കുത്തിയിരുന്ന് പ്രതിഷേധം. അടിപിടിക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ജയകുമാറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുഴിക്കണ്ടം സ്വദേശി രാജേശ്വരിയാണ് രണ്ടും നാലും…

By :  Editor
Update: 2018-06-23 00:31 GMT

കുമളി: ഇടുക്കിയിലെ കുമളി പൊലീസ് സ്റ്റേഷനില്‍ കുഞ്ഞുങ്ങളുമായി യുവതിയുടെ കുത്തിയിരുന്ന് പ്രതിഷേധം. അടിപിടിക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ജയകുമാറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുഴിക്കണ്ടം സ്വദേശി രാജേശ്വരിയാണ് രണ്ടും നാലും വയസ്സുള്ള കുട്ടികള്‍ക്കൊപ്പം സമരം നടത്തുന്നത്.

തന്റെ ഭര്‍ത്താവ് കുറ്റക്കാരനല്ലെന്നും അടിച്ചയാളെ കസ്റ്റഡിയില്‍ എടുത്തില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ജയകുമാറും അയല്‍വാസിയായ സുബ്രഹ്മണ്യനും തമ്മില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു, തടയാനെത്തിയ രാജേശ്വരിയെയും സുബ്രഹ്മണ്യന്‍ മര്‍ദ്ദിച്ചിരുന്നു. ശേഷം ഇരുവരും കുമളി പൊലീസില്‍ എത്തി പരാതി നല്‍കിയിരുന്നുവെങ്കിലും തന്റെ ഭര്‍ത്താവിനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും സുബ്രഹ്മണ്യനെതിരെ പരാതി നല്‍കിയെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്നുമാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം രാജേശ്വരി കുത്തിയിരുപ്പു സമരം നടത്താന്‍ തീരുമാനിച്ചത്.

Similar News