ചലച്ചിത്ര- ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു

കൊച്ചി: സിനിമ നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. ആലുവ രാജഗിരി ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരള്‍ രോഗ സംബന്ധമായ അസുഖത്തിന്…

;

By :  Editor
Update: 2023-02-21 23:34 GMT

കൊച്ചി: സിനിമ നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. ആലുവ രാജഗിരി ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരള്‍ രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടെലിവിഷ്ന്‍ സ്‌കിറ്റുകളിലൂടെയാണ് സുബി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മിമിക്രി രംഗത്തുനിന്നാണ് സുബി അഭിനയ ലോകത്ത് എത്തിയത്. അഭിനേത്രിയായും അവതാരകയായും ജനപ്രിയമായ ഒട്ടേറെ ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായി.

തസ്‌കര ലഹള, ഡ്രാമ, ഗൃഹനാഥന്‍ തുടങ്ങി ഏതാനും സിനിമകളില്‍ അഭിനയിച്ചു. സുബിയുടെ നിര്യാണത്തില്‍ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.

Tags:    

Similar News