നീന്താനായി ചാടാന്‍ നോക്കിയത് സ്രാവിന്റെ വായിലേക്ക്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഭീതിപ്പെടുത്തുന്ന വീഡിയോ

നീന്താനായി കടലിലേക്ക് ചാടാന്‍ നോക്കിയപ്പോള്‍ ദേ വായുംതുറന്ന് സ്രാവ് മുമ്പില്‍. സ്രാവില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു സ്ത്രീയുടെ വീഡിയോ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇന്റെര്‍നെറ്റ് ലോകം. ഓഷ്യന്‍…

By :  Editor
Update: 2023-03-18 07:09 GMT

നീന്താനായി കടലിലേക്ക് ചാടാന്‍ നോക്കിയപ്പോള്‍ ദേ വായുംതുറന്ന് സ്രാവ് മുമ്പില്‍. സ്രാവില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു സ്ത്രീയുടെ വീഡിയോ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇന്റെര്‍നെറ്റ് ലോകം. ഓഷ്യന്‍ റാംസേ എന്ന, സമുദ്ര സംരക്ഷകയുടെ ഒരു പഴയ വീഡിയോ ഫൂട്ടേജാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കടലിലെ ആക്രമണകാരികളായ സ്രാവുകളെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കേണ്ടി വന്നതിന്റെ വീഡിയോകളെല്ലാം ഓഷ്യന്‍ റാംസേ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

വെള്ളിയാഴ്ച ഓഡ്‌ലി ടെറിഫയിംഗ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ രാംസേയുടെ ഒരു പഴയ വീഡിയോ വീണ്ടും പങ്കുവെച്ചതോടെയാണ് ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായത്. കടലിലേക്ക് ചാടാന്‍ തയ്യാറായി, നീന്തല്‍ വസ്ത്രത്തില്‍ ബോട്ടിന്റെ പടവില്‍ നില്‍ക്കുന്ന റാംസേയെ കയ്യോടെ വിഴുങ്ങാന്‍ വായുംപൊളിച്ച് നോക്കിയിരിക്കുന്ന സ്രാവിന്റെ ദൃശ്യം വ്യക്തമായി വീഡിയോയില്‍ കാണാം. സ്രാവിന്റെ കണ്ടതും റാംസേ ഭീതിയോടെ ബോട്ടിലേക്ക് തിരിച്ചുകയറുന്നതും കാണാം. ടൈഗര്‍ സ്രാവ് കാലിലെ ഫ്്‌ളിപ്പര്‍ തൊട്ടുതൊട്ടില്ല എന്ന അവസ്ഥയില്‍ വളരെ അടുത്തെത്തിയപ്പോഴാണ് റാംസേ രക്ഷപ്പെടുന്നത്.

‘ജംപ് ഇന്‍’ എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റാംസേ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഹവായിലാണ് ഈ സംഭവം നടക്കുന്നത്. ക്യൂന്‍ നിക്കി എന്ന് പേരുള്ള സ്രാവ് ആണിതെന്ന് റാംസേ അന്ന് പറഞ്ഞിരുന്നു. ഓഷ്യന്റാംസേയ്ക്ക് നമസ്‌തേ പറയാനുള്ള ടൈഗര്‍ സ്രാവ് ക്യൂന്‍ നിക്കിയുടെ ആവേശം ഇഷ്ടമായെന്നും അന്നവര്‍ ഇന്‍സ്റ്റയില്‍ കുറിച്ചിരുന്നു. അന്ന് സ്രാവ് വളരെ വേഗത്തില്‍ തന്റെ തൊട്ടടുത്ത് വരെ എത്തിയതുകൊണ്ടാണ് നീന്തലില്‍ നിന്ന് പിന്മാറി തിരിച്ച് ബോട്ടില്‍ കയറിയതെന്ന് റാംസേ ഒരു വിദേശമാധ്യമത്തോട് പറഞ്ഞു.

https://twitter.com/neartodie/status/1636404909812891648

കടലിലെ ഏറ്റവും വലുപ്പമുള്ള, ഭീകരനായ ജീവിയാണ് ടൈഗര്‍ സ്രാവ്. 14 അടി വരെ ഇതിന് നീളമുണ്ടാകും. ഭാരം 635 കിലോഗ്രാം വരും. വശങ്ങളിലും പിറകിലും ഉള്ള കറുത്ത വരകള്‍ കൊണ്ടാണ് ഇവയെ ടൈഗര്‍ സ്രാവുകള്‍ എന്ന് വിളിക്കുന്നത്.

Similar News