ബാബ രാംദേവിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

നോയിഡ: യോഗ ആചാര്യന്‍ ബാബ രാംദേവിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ നാല്പതുകാരന്‍ അറസ്റ്റില്‍. ദാദ്രി ഗ്രാമവാസിയായ റഹിഷുദ്ദീന്‍ ആണ് അറസ്റ്റിലായത്. അന്താരാഷ്ട്ര യോഗ ദിനത്തില്‍…

By :  Editor
Update: 2018-06-24 03:21 GMT

നോയിഡ: യോഗ ആചാര്യന്‍ ബാബ രാംദേവിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ നാല്പതുകാരന്‍ അറസ്റ്റില്‍. ദാദ്രി ഗ്രാമവാസിയായ റഹിഷുദ്ദീന്‍ ആണ് അറസ്റ്റിലായത്. അന്താരാഷ്ട്ര യോഗ ദിനത്തില്‍ വാട്ട്‌സ് അപ്പിലെ ഒരു പ്രമുഖ ഗ്രൂപ്പിലാണ് പ്രതി ഫോട്ടോ അപ്ലോഡ് ചെയ്തത്.

പതഞ്ജലി യോഗപീഠ സ്ഥാപകനും പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണയാണ് അറസ്റ്റ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

ബാബ റാംദേവിനെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത നോയിഡ പോലീസിന് നന്ദി എന്നായിരുന്നു ബാലകൃഷ്ണയുടെ ട്വീറ്റ്.

ഒരാളെ അപകീര്‍ത്തിപ്പെടുത്താനുള്ള വൃത്തികെട്ട ശ്രമം ലൈംഗീക പീഡനത്തിന് സമാനമാണെന്ന് പതഞ്ജലി പ്രൊഡക്ട്‌സ് വക്താവ് എസ് കെ തിജരവാല പറഞ്ഞു.

Tags:    

Similar News