ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ
മൂന്നാർ: അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ചും വന്യമൃഗങ്ങളിൽനിന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടും ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച എൽ.ഡി.എഫ് ജനകീയ ഹർത്താലിന്…
;മൂന്നാർ: അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ചും വന്യമൃഗങ്ങളിൽനിന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടും ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച എൽ.ഡി.എഫ് ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു.
മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നക്കനാൽ, ഉടുമ്പൻചോല, ശാന്തൻപാറ പഞ്ചായത്തുകളിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.