550 പന്തയക്കുതിരകള്‍, ഊട്ടി കുതിരപ്പന്തയത്തിനു തുടക്കം; പ്രവേശന ഫീസ് 10 രൂപ
ഊട്ടി : പ്രസിദ്ധമായ ഊട്ടി കുതിരപ്പന്തയത്തിനു തുടക്കമായി. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 550 പന്തയക്കുതിരകളാണ് ഇക്കുറി പങ്കെടുക്കുന്നത്. 37 ജോക്കികളാണു മത്സരക്കുതിരകളെ ഓടിക്കുന്നത്. ഇവയ്ക്കായി…
By : Editor
Update: 2023-04-02 01:13 GMT
ഊട്ടി : പ്രസിദ്ധമായ ഊട്ടി കുതിരപ്പന്തയത്തിനു തുടക്കമായി. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 550 പന്തയക്കുതിരകളാണ് ഇക്കുറി പങ്കെടുക്കുന്നത്. 37 ജോക്കികളാണു മത്സരക്കുതിരകളെ ഓടിക്കുന്നത്. ഇവയ്ക്കായി 24 പരിശീലകരുണ്ട്. മദ്രാസ് റേസ് ക്ലബിന്റെ കീഴിൽ നടക്കുന്ന 136ാമത്തെ പന്തയ മാമാങ്കമാണ് ഇന്നലെ തുടങ്ങിയത്. മേയ് 28 വരെയുള്ള ശനി, ഞായർ ദിവസങ്ങളിലായാണു മത്സരങ്ങൾ. ഏപ്രിൽ 14നും മത്സരങ്ങൾ നടക്കും. അര മണിക്കൂർ ഇടവിട്ട് എട്ടോളം പന്തയങ്ങളണ് ഒരു ദിവസം നടക്കുക. 10 രൂപയാണു പ്രവേശന ഫീസ്.