അരികൊമ്പനെ തേടി കാട്ടാനക്കൂട്ടം; സിമന്റ്പാലത്ത് 12 ആനകളെത്തി ; ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പ് നിരീക്ഷണം
Idukki : സിമന്റ്പാലത്ത് തമ്പടിച്ച് കാട്ടാനക്കൂട്ടം. പന്ത്രണ്ട് ആനകളുള്ള സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പനെ മയക്കുവെടിവെച്ച സ്ഥലത്താണ് ആനകൾ ഉള്ളത്. ചക്ക കൊമ്പനെയും ഈ കൂട്ടത്തിൽ കണ്ടതായി റിപ്പോർട്ടുകൾ…
;Idukki : സിമന്റ്പാലത്ത് തമ്പടിച്ച് കാട്ടാനക്കൂട്ടം. പന്ത്രണ്ട് ആനകളുള്ള സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പനെ മയക്കുവെടിവെച്ച സ്ഥലത്താണ് ആനകൾ ഉള്ളത്. ചക്ക കൊമ്പനെയും ഈ കൂട്ടത്തിൽ കണ്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പ് വാച്ചർമാർ നിരീക്ഷിക്കുന്നു.
അതേസമയം അരികൊമ്പനെ തുറന്നു വിട്ടതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. പുലർച്ചെയാണ് ആനയെ ഉൾപ്രദേശത്ത് തുറന്നു വിട്ടത്. അരിക്കൊമ്പൻ കാട്ടാനയുമായി പോയ ദൗത്യസംഘം ഉൾകാട്ടിൽ തുടരുകയാണ്,ആനയുടെ ആദ്യ ചലനങ്ങൾ സംഘം നിരീക്ഷിക്കും.
ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടൽ. പൂജ ചെയ്താണ് മന്നാൻ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാഗമായാണ് പൂജയെന്നാണ് ആദിവാസി വിഭാഗം വിശദീകരിച്ചത്.