സംസ്ഥാനത്തെ അഴിമതികളുമായി ബന്ധപ്പെട്ട്സു പ്രധാന രേഖ ഇന്ന് പുറത്തുവരും -വി.ഡി. സതീശൻ
തിരൂർ: സംസ്ഥാനത്തെ അഴിമതികളുമായി ബന്ധപ്പെട്ട് സുപ്രധാന രേഖ ഇന്ന് പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാമറയും കെ. ഫോൺ അഴിമതിയും കൂടാതെ പ്രധാനപ്പെട്ട നാല് അഴിമതികൾ…
;തിരൂർ: സംസ്ഥാനത്തെ അഴിമതികളുമായി ബന്ധപ്പെട്ട് സുപ്രധാന രേഖ ഇന്ന് പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാമറയും കെ. ഫോൺ അഴിമതിയും കൂടാതെ പ്രധാനപ്പെട്ട നാല് അഴിമതികൾ കൂടി പുറത്തുവരാൻ പോവുകയാണ്. രേഖകളുടെ പിൻബലത്തോടെയാണ് അഴിമതി ആരോപണങ്ങൾ ഉന്നയിച്ചത്. സ്വർണകടത്ത്, ലൈഫ് മിഷൻ ഇടപാടിൽ അഴിമതി നടത്തിയതും മുഖ്യമന്ത്രിയുടെ ഓഫിസാണ്.
മുഖ്യമന്ത്രിക്ക് ഇപ്പോഴത്തെ അഴിമതികളിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് അർഥമാണുള്ളതെന്നും വി.ഡി. സതീശൻ പറഞ്ഞു. തിരൂരിൽ യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
4,500 കോടിയുടെ നികുതിക്കൊള്ളയാണ് ബജറ്റിലൂടെ സർക്കാർ കൊണ്ടുവന്നത്. നരേന്ദ്രമോദിക്കാണ് പിണറായി പഠിക്കുന്നത്. ഏകാധിപത്യം ഏറ്റവും മൂർധനാവസ്ഥയിലാണ്. ബി.ജെ.പി നേതാക്കൾക്ക് പങ്കുള്ള കുഴൽപണകേസ് ഒത്തുതീർപ്പാക്കിയത് ഒത്തുതീർപ്പ് രാഷ്ട്രീയം നിലനിൽക്കുന്നതിനാലാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.