ഹനുമാൻ സേന കോൺഗ്രസിൽ ചേർന്നു; പ്രവർത്തകരെത്തിയത് ഹനുമാൻ വേഷമിട്ട്
ഭോപ്പാൽ : മദ്ധ്യപ്രദേശിൽ പാർട്ടിയുടെ മുഖം മാറ്റാനൊരുങ്ങി കോൺഗ്രസ്. ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് സേനയുമായി ലയിച്ചുകൊണ്ട് കോൺഗ്രസ് ഹിന്ദുത്വത്തിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് കോൺഗ്രസിന്റെ അടവു നീക്കം.…
ഭോപ്പാൽ : മദ്ധ്യപ്രദേശിൽ പാർട്ടിയുടെ മുഖം മാറ്റാനൊരുങ്ങി കോൺഗ്രസ്. ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് സേനയുമായി ലയിച്ചുകൊണ്ട് കോൺഗ്രസ് ഹിന്ദുത്വത്തിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് കോൺഗ്രസിന്റെ അടവു നീക്കം.
ബജ്‌റംഗ് സേനാ നേതാക്കൾ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കമൽനാഥിന്റെ സാന്നിദ്ധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചു. തുടർന്ന് ബജ്‌റംഗ് സേന പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് പാർട്ടി ഓഫീസിൽ വെച്ച് ഹനുമാൻ ചാലിസ ആലപിച്ചു. ലയന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ബജ്‌റങ് സേനയുടെ ദേശീയ, സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.
കർണാടകയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ച പാർട്ടിയാണ് മദ്ധ്യപ്രദേശിൽ ബജ്‌റംഗ് സേനയുമായി ലയിച്ചത് എന്നത് ശ്രദ്ധേയമാണ്. കർണാടകയിൽ നടത്തിയ പ്രഖ്യാപനം വൻ വിവാദമായിരുന്നു. ഇതോടെ പാർട്ടി നേതാക്കൾ ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു.
മദ്ധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് കോൺഗ്രസ് ബജ്‌റംഗ് സേനയുമായി ലയിച്ചത്. ഇതിന് മുന്നോടിയായി നൂറ് കണക്കിന് പ്രവർത്തകരുടെ പ്രത്യേക റാലിയും നടന്നു.